കൊച്ചി: ബ്ലോക്ക് പ്രസിഡന്‍റ് നിയമനങ്ങളിൽ മാറ്റം വേണമെങ്കിൽ പരിശോധിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ. ബ്ലോക്ക് പ്രസിഡന്‍റ് നിയമനത്തിൽ എല്ലാവരുടെ ആഗ്രഹവും നടപ്പിലാക്കാനായിട്ടില്ല. പക്ഷേ, പരാതി ഉണ്ടെങ്കിൽ അവർക്ക് തന്നോട് പറയാമെന്നും താരിഖ് അൻവർ അറിയിച്ചു.
ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. കേരളത്തിൽ പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും ചർച്ച ചെയ്യാറുണ്ട്. ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിലാണ് താൻ കേരളത്തിലെത്തിയതെന്നും താരിഖ് അൻവർ അറിയിച്ചു. എഐസിസി പ്രസിഡന്‍റിനെ നേതാക്കൾ സമീപിക്കുന്നെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്ന് പറഞ്ഞ താരിഖ് അൻവർ, പാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. ഗ്രൂപ്പ് യോഗത്തെക്കുറിച്ചുള്ള കെ സുധാകരൻ്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും താരിഖ് അൻവർ പ്രതികരിച്ചു.