ചുവട് 2023 അയൽക്കൂട്ടസംഗമം ; തിക്കോടി ഗ്രാമപഞ്ചായത്ത്  സിഡി എസ് കുടുംബശ്രീ വിളംബരജാഥ സംഘടിപ്പിച്ചു

news image
Jan 26, 2023, 3:34 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി ഗ്രാമപഞ്ചായത്ത്  സിഡി എസ് കുടുംബശ്രീയുടെ ഇരുപത്തി അഞ്ചാം വാർഷികതോടനുബന്ധിച്ചു ചുവട് 2023 അയൽക്കൂട്ടസംഗ മത്തിന്റ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു.തിക്കോടി മാവേലി സ്റ്റോറിന് പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ സമാപിച്ചു.

 

ശേഷം തീരദേശ വാർഡുകളിലെ അയൽക്കൂട്ടങ്ങൾ ചുവട് 2023 ന്റെ പ്രചാരണത്തി ന്റെ ഭാഗമായി മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തു. പരിപാടിയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ജമീല സമദ് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, സിഡിഎസ് ചെയർ പേഴ്സൺ പുഷ്പ പി. കെ, വാർഡ്‌ മെമ്പർ മാരായ ദിബിഷ, ഷീബ പുല്പാണ്ടി, മെമ്പർ സെക്രട്ടറി ടി. പി. അനീഷ് കുമാർ, ബ്ലോക്ക്‌ കോ- ഓ ർഡിനേറ്റർ ബിബീന എന്നിവർ സംസാരിച്ചു.തീരദേശ വളന്റിയറും, സിഡി എസ് മെമ്പർ മാരും നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe