ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്ന കുത്തക ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ നിയന്ത്രിക്കുക – കേരള ടെക്സ്റ്റയില്‍സ് ഗാര്‍മെന്‍റ്  അസോസിയേഷന്‍

news image
Dec 9, 2022, 9:24 am GMT+0000 payyolionline.in

പയ്യോളി :  ടെക്സ്റ്റയില്‍സ് , ഗാര്‍മെന്റ്സ്  മേഖലകളില്‍ വന്‍കിട  ഓണ്‍ലൈന്‍ കച്ചവടക്കാരുടെ കടന്നുകയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട്  വ്യാപാര ഭവനില്‍ ചേര്‍ന്ന കേരള ടെക്സ്റ്റയില്‍സ് ഗാര്‍മെന്‍റ്  അസോസിയേഷന്‍ പ്രഥമ യോഗം  കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ടി വിനോദ് ഉദ്ഘാടനം നിര്‍വഹിച്ചു.  യൂണിറ്റ്  സെക്രട്ടറി ജയേഷ് ഗായത്രിയുടെ  അദ്ധ്യക്ഷതയില്‍  അബ്ദുള്‍ അസീസ് പുടവ സ്വാഗതവും കെ ടി ജി എ ജില്ലാ ഭാരവാഹികളായ രാമ മൂര്‍ത്തി, സുനില്‍ പ്രകാശ്, അഡ്വ. അബ്ദുള്‍ മജീദ്, പ്രസന്നകുമാര്‍ , സജീഷ് ബിനു, ജംനാസ് എന്നിവര്‍ പ്രസംഗിച്ചു. ഷാജി പുതുമ നന്ദി  അറിയിച്ചു. കെ ടി ജി എ പയ്യോളി യൂണിറ്റ് നിലവില്‍ വന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe