ചൈന ചതിച്ചതാ; എട്ടുകൊല്ലം മുന്‍പ് വാങ്ങിയ ചൈനീസ് വിമാനങ്ങള്‍ ആക്രിവിലയ്ക്ക് വില്‍ക്കേണ്ട ഗതികേടില്‍ നേപ്പാള്‍

news image
Oct 8, 2022, 6:48 am GMT+0000 payyolionline.in

കാഠ്മണ്ഡു: പർവത റൂട്ടുകളിൽ പറത്താന്‍ വേണ്ടി വാങ്ങിയ ചൈനീസ് വിമാനങ്ങള്‍ വിറ്റ് ഒഴിവാക്കാന്‍ നേപ്പാൾ എയർലൈൻസ്. നേപ്പാളിന് വന്‍ ബാധ്യതയായ ചൈനീസ് വിമാനങ്ങള്‍ ഏറ്റവും വേഗം വില്‍ക്കാനുള്ള ശ്രമത്തിലാണ് നേപ്പാൾ എയർലൈൻസ്. നേപ്പാൾ എയർലൈൻസ് വൻ നഷ്ടത്തിലാണ്. ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങളും ഇതിന് ഒരു കാരണമാണ്. ഈ വിമാനങ്ങൾ ആരും പാട്ടത്തിന് എടുക്കാൻ ആഗ്രഹിക്കാത്തതിനാൽ നേപ്പാൾ എയർലൈൻസ് തങ്ങളുടെ അഞ്ച് ചൈനീസ് നിർമ്മിത വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നേപ്പാളി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വിമാനങ്ങൾ വാങ്ങിയതില്‍ പിന്നെ പറന്നതില്‍ കൂടുതല്‍ നിലത്ത് തന്നെ കിടക്കുകയായിരുന്നു. കടക്കെണിയിലായ നേപ്പാളിന്‍റെ ദേശീയ വിമാനകമ്പനിയായ നേപ്പാൾ എയർലൈൻസ്.

8 വർഷം മുമ്പാണ് നേപ്പാൾ എയർലൈൻസ് ചൈനീസ് വിമാനങ്ങളുടെ ആദ്യ ബാച്ച് സ്വന്തമാക്കിയത്. ഇപ്പോൾ നേപ്പാള്‍ ധനമന്ത്രാലയത്തിന്‍റെ നിർദ്ദേശത്തെ തുടര്‍ന്നാണ് ഈ വിമാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.  2012-ലാണ് നേപ്പാൾ സർക്കാർ ചൈനയിൽ നിന്ന് നാല് വൈ12ഇ, രണ്ട് എംഎ60 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഉണ്ടാക്കിയത്.

ഈ വിമാനങ്ങളിലൊന്ന് അപകടത്തെത്തുടർന്ന് പറക്കുന്ന അവസ്ഥയിലല്ല, ബാക്കിയുള്ള അഞ്ച് വിമാനങ്ങൾ കഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെറുതെ ഇട്ടിരിക്കുകയാണ്.

വിമാനത്തിന്‍റെ തകരാറുകള്‍  പരിഹരിക്കാന്‍ സ്പെയർ പാർട്‌സിന്റെ അഭാവവും നിലവിലുണ്ട്. ഒപ്പം വിമാനം പറത്താൻ പൈലറ്റുമാരെ ലഭിക്കുന്നില്ല. ഇത്രയും പ്രശ്‌നങ്ങൾ ഉള്ളതിനാല്‍ ചൈനീസ്  വിമാനങ്ങൾ ഇനി സൂക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലാണ് നേപ്പാള്‍. ഒക്ടോബർ 31 നകം വില്‍പ്പന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നേപ്പാള്‍ തീരുമാനം. ഈ വിമാനങ്ങൾ ഇനി ആരും പാട്ടത്തിനെടുക്കുമെന്ന് കരുതുന്നില്ലെന്ന് നേപ്പാൾ എയർലൈൻസിന്റെ ചില ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

2014ൽ ചൈനീസ് വിമാനം വാങ്ങി പറത്താന്‍ തുടങ്ങിയത് മുതല്‍ വന്‍ പ്രശ്നങ്ങളായിരുന്നു. നേരത്തെ വിമാനം വാടകയ്ക്ക് കൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു നേപ്പാള്‍, എന്നാല്‍ ആരും അതിന് തയ്യാറായി മുന്നോട്ട് വന്നില്ല. ഇതോടെ വിമാനങ്ങൾ നഷ്ടവിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയിലാണ നേപ്പാള്‍. 2012 നവംബറിൽ നേപ്പാൾ എയർലൈൻസ് കോർപ്പറേഷൻ (എൻഎസി) വിമാനം വാങ്ങുന്നതിനായി ചൈനീസ് സർക്കാർ സ്ഥാപനമായ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുമായി (എവിഐസി) വാണിജ്യ കരാർ ഒപ്പിട്ടത്.

അക്കാലത്ത്, 6.67 ബില്യൺ നേപ്പാൾ രൂപയ്ക്ക് തുല്യമായ 408 ദശലക്ഷം ചൈനീസ് യുവാൻ ചൈന ഗ്രാന്റുകളും കൺസഷൻ ക്രെഡിറ്റ് സഹായവും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe