ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ് കടലിൽ വീണ് മരിച്ചു

news image
Feb 16, 2023, 4:45 pm GMT+0000 payyolionline.in

 

വടകര   ; ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ്  കടലിൽ വീണ് മരിച്ചു.
ചോമ്പാല  ബ്ലോക്കോഫീസിന് സമീപം സിദ്ധീഖ് മഹലിൽ ആരിസ് [34] ആണ് മരിച്ചത്. വ്യാഴാച്ച വൈകീട്ട്മൂന്ന്  മണിക്കാണ് സംഭവം.  ചൂണ്ടയിടാൻ പോയ സമയത്ത് അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു. മൽസ്യതൊഴിലാളിക്കൾ  മുങ്ങിയെടുത്തു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും  ജീവൻ രക്ഷിക്കാൻ  കഴിഞ്ഞില്ല. മൃതദേഹം വടകര ജനറൽ ആശുപത്രി മോർച്ചറിയിൽ. പിതാവ് : അബൂബക്കർ ഹാജി .മാതാവ് : സൈനബ,
സഹോദരന്മാർ :ആരിഫ് (ഒമാൻ) , മുഹമ്മദ്, ഹർഷീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe