ചോമ്പാൽ മിനി സ്റ്റേഡിയം അഴിയൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിൽ തന്നെ നിലനിർത്തണം: സർവ്വകക്ഷി യോഗം

news image
Sep 17, 2022, 1:58 pm GMT+0000 payyolionline.in

വടകര: നൂറുകണക്കിന് കായിക താരങ്ങളുടെയും, കായിക പ്രേമികളുടെയും ആശ്രയമായ ചോമ്പാൽ മിനി സ്റ്റേഡിയം അഴിയൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിൽ തന്നെ നിലർത്തണമെന്ന് പഞ്ചായത്ത് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. നിരവധി പോരാട്ടങ്ങളിലൂടെ പഞ്ചായത്തിന് ലഭിച്ച ഈ കളിക്കളം സംരക്ഷിച്ചു നിലനിർത്താൻ ഒറ്റക്കെട്ടായി നിൽക്കാനും  തീരുമാനിച്ചു.

 

ദേശീയപാത വികസിപ്പിക്കുമ്പോൾ സ്റ്റേഡിയത്തിന് നഷ്ടപ്പെടുന്ന ഭൂമിയുടെ നഷ്ടപരിഹാരം പഞ്ചായത്തിന് അർഹതപ്പെട്ടതാണ്. കാര്യങ്ങൾ തെളിയിക്കപ്പെടാനായി പഞ്ചായത്ത് നിയമ നടപടികൾ സ്വീകരിക്കണം. സർവ്വകക്ഷി യോഗത്തിൽ എൽ ഡി എഫ് വിട്ടുനിന്നു. പഞ്ചയാത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ. അരുൺ കുമാർ, പഞ്ചയാത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, അനുഷ ആനന്ദ സദനം, ഇസ്മായിൽ ഹാജി അജ്മാൻ, പി ബാബുരാജ്, പ്രദീപ്  ചോമ്പാല, വി.പി. പ്രകാശൻ, കവിത അനിൽകുമാർ. അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, കെ  ലീല,, സാലിം പുനത്തിൽ, ഹാരിസ്  മുക്കാളി ,  സൈനുദ്ദീൻ അഴിയൂർ , തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe