ജനകീയ മത്സ്യകൃഷി; തിക്കോടി അകലാപ്പുഴ കൈപാട് കോൾ നിലത്ത് കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

news image
Dec 1, 2022, 3:44 pm GMT+0000 payyolionline.in

പയ്യോളി:  കേരളാ സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2022- 24, പദ്ധതി പ്രകാരം തിക്കോടി പഞ്ചായത്തിലെ അകലാപുഴ കോൾ നിലം പാടശേഖര സമിതിയുടെ കീഴിൽ  കൈപാട് കോൾ നിലം പാടശേഖരത്തിൽ കാർപ്പ് എക്സ്റ്റൻസീവ് പദ്ധതി പ്രകാരം 5, 10,000 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നിക്ഷേപ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് എന്നിവർ നിർവ്വഹിച്ചു.

പരിപാടിയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  രാമചന്ദ്രൻ കുയ്യണ്ടി , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ   പ്രനില സത്യൻ, ബ്ബോക്ക് പഞ്ചായത്ത് മെമ്പർ  എം കെ ശ്രീനിവാസൻ, വാർഡ് മെമ്പർ തിക്കോടി ഗ്രാമപഞ്ചായത്ത് ഷീബ പുൽപാണ്ടി, തിക്കോടി പഞ്ചായത്ത് വാർഡ് മെമ്പർ  യു കെ സൗജത്ത് , അകലാ പുഴകോൾ നിലം പാടശേഖര സമിതി സെക്രട്ടറി  സത്യൻ, കോഡിനേറ്റർ, എൻ വി രാമകൃഷ്ണൻ, എന്നിവർ  പങ്കെടുത്തു. ഫിഷറീസ് കോഡിനേറ്റർ  ശ്രീജ, പ്രൊമോട്ടർമാരായ , സിറാജ്, സോഫിയ, ജിഷ, ലബിന എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe