വടകരയിൽ ജനതാദൾ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ സി.കെ.നാണുവിന് സ്വീകരണം നൽകി

news image
Apr 4, 2023, 11:59 am GMT+0000 payyolionline.in

വടകര: പാർട്ടിയുടെ അഖിലേന്ത്യാ സംഘടനാ തിരഞ്ഞെടുപ്പിൽ ജനതാദൾ അഖിലേന്ത്യ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.നാണുവിന് സ്വീകരണം നൽകി. സ്വീകരണയോഗത്തിൽ ജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാരാർപ്പണം നടത്തി.

മണ്ഡലം പ്രസിഡണ്ട് കെ പ്രകാശൻ , കൊയിലോത്ത് ബാബു മാസ്റ്റർ ,  അഡ്വ.ലതിക ശ്രീനിവാസ് , ടി.എൻ.കെ ശശീന്ദ്രൻ , കെ .പി . പ്രമോദ്, എൻ കെ സജിത്ത് , കെ ടി കെ . നാണു, എസ് ബി ഹരിദേവ് , ബ്ലോക്ക് മെമ്പർ ബിന്ദു കെ.പി , സി കെ.സുധീർ , ജനാർദ്ധനൻ കുന്നോത്ത്, കെ ടി കെ ധനേഷ് , ലിജിൻ രാജ്, അബ്ദുള്ള വടകര, അഷറഫ് എന്നിവർ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe