കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു

news image
May 12, 2023, 2:51 pm GMT+0000 payyolionline.in

കോഴിക്കോട് : ജില്ലാ നഴ്സസ് ദിനാചരണം മെഡിക്കൽ കോളേജ് നിള ഓഡിറ്റോറിയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥി ആയി. മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നീലകണ്ഠൻ ,മെഡിക്കൽ കോളേജ് എ.സി.പി സുദർശൻ,മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീജയൻ എം പി, സൂപ്രണ്ട് ഡോ.സി ശ്രീകുമാർ ,ചീഫ് നഴ്സിംഗ് ഓഫീസർ സുമതി വി പി,ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീജ പി കെ ,പ്രിൻസിപ്പൽ നാഷണൽ സ്കൂൾ ഓഫ് നഴ്സിംഗ് ജയലക്ഷ്മി എൻ, ഗവ നഴ്സസ് പബ്ലിക് ഹെൽത്ത് നഴ്സസ് വെൽഫയർ ഫണ്ട് ഗവേർണിംഗ് ബോഡി അംഗം ഷീന കെ.പി,ജില്ലാ പ്രസിഡൻ്റ് സ്മിത വി പി ,കെജിഎൻയു സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു പി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗവ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഗീത കുമാരി നഴ്സസ് ദിന സന്ദേശം നൽകി.

ജില്ലാ നഴ്സസ് വാരാചണ കമ്മിറ്റി ജനറൽ കൺവീനർ പ്രജിത്ത് പി സ്വാഗതവും ജില്ലാ നഴ്സിംഗ് ഓഫീസർ പ്രീതി പി പി നന്ദിയും അർപ്പിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാന ദാനവും നഴ്സുമാരുടെ കലാപരിപാടികളും നടന്നു. വിവിധ നഴ്സിംഗ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും യോഗത്തിൽ വെച്ച് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe