തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം

news image
Jun 1, 2023, 4:27 pm GMT+0000 payyolionline.in

തിക്കോടി : വടകര വിദ്യാഭ്യാസ ജില്ല പ്രവേശനോത്സവം തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ കൊയിലാണ്ടി എം. എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡണ്ട് ബിജു കളത്തിൽ അദ്ധ്യക്ഷനായി. വടകര ഡി.ഇ ഒ ഹെലൻ മുഖ്യാഥിതിയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ, ബിനു കാരോളി, ഷാമിനി, എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റ്റർ കെ.എൻ ബിനോയ് കുമാർ സ്വാഗതവും ജയലക്ഷ്മി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ ഗാനമേള. ലഹരിക്കെതിരെയുള്ള ഫ്ളാഷ് മോബ് , മധുര വിതരണം , പായസ വിതരണം എന്നിവയും നടന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe