ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്ന സമീപനം അവസാനിപ്പിക്കണം – എഐടിയുസി

news image
Jan 15, 2023, 1:44 am GMT+0000 payyolionline.in

പയ്യോളി:   ട്രാഫിക്റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കാതെ കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്ന സമീപനം നഗരസഭാ ചെയർമാൻ അവസാനിപ്പിക്കണമെന്ന് മോട്ടോർ എഞ്ചിനീയറിങ്ങ് വർക്കേർസ്യൂനിയൻ എഐ.ടി.യു.സി പയ്യോളിമുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷകളുടെഹാൾട്ടിങ്ങ് പെർമിറ്റ്, മുനിസിപ്പൽ റജിസ്റ്റ്രേഷൻഎന്നീവിഷയങ്ങളിൽതൊഴിലാളിസംഘടനകൾക്ക് നൽകിയ ഉറപ്പ് പാലിക്കാതെ ചെയർമാൻ ഏകപക്ഷീയമായതീരുമാനങ്ങൾ നടപ്പിലാക്കുകയും ട്രാഫിക് റഗുലേറ്റി കമ്മിറ്റി തീരുമാനങ്ങൾക്ക് വിരുദ്ധമായി പാരലൽ സർവ്വീസ് നടത്തുന്നതിന് സൗകര്യമൊരുക്കുകയാണെന്നും എ.ഐ.ടി.യു.സി. കുറ്റപ്പെടുത്തി.

ഈ നിലപാട് നിയമാനുസൃതമായി തൊഴിലെടുക്കുന്നവരോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.ടി.യു.സി.വ്യക്തമാക്കി. യോഗം സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.സി.സതീശൻ അധ്യക്ഷനായിരുന്നു. ടി.കെ.കുഞ്ഞബ്ദുള്ള, പി.എം.ഭാസ്കരൻ ,എം.ശ്രീനിവാസൻ ,പവിത്രൻ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe