വ്യാഴാഴ്ച കൊച്ചുവേളി–- നാഗർകോവിൽ അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06433), നാഗർകോവിൽ–- കൊച്ചുവേളി അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06428), തിരുനെൽവേലി ജങ്‌ഷൻ–-നാഗർകോവിൽ ജങ്‌ഷൻ (06642), നാഗർകോവിൽ ജങ്‌ഷൻ–- തിരുനെൽവേലി ജങ്‌ഷൻ അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06641), നാഗർകോവിൽ ജങ്‌ഷൻ–- കന്യാകുമാരി അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06643), കന്യാകുമാരി–- കൊല്ലം ജങ്‌ഷൻ മെമു (06773), കൊല്ലം ജങ്‌ഷൻ–- കന്യാകുമാരി മെമു (06772), കൊല്ലം ജങ്‌ഷൻ–- ആലപ്പുഴ അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06770), ആലപ്പുഴ–- കൊല്ലം ജങ്‌ഷൻ അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06771), കൊല്ലം ജങ്‌ഷൻ–- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06425), തിരുവനന്തപുരം സെൻട്രൽ–- നാഗർകോവിൽ ജങ്‌ഷൻ അൺറിസർവ്‌ഡ് സ്‌പെഷ്യൽ (06435) എന്നിവയായിരുന്നു റദ്ദാക്കിയത്. ഇതിൽ പല ട്രെയിനുകളും രാവിലെ പുറപ്പെടുന്നതാണ്. തലേന്നോ രണ്ടു ദിവസംമുമ്പോ അറിയിപ്പ് നൽകാമെന്നിരിക്കെ അതുണ്ടായില്ല. 14 ട്രെയിനാണ് ഭാഗികമായി റദ്ദാക്കിയത്.
ഇന്ന് 8 ട്രെയിനുകൾ റദ്ദാക്കി
ആരൽവായ്‌മൊഴി–- നാഗർകോവിൽ–- കന്യാകുമാരി സെക്‌ടറിൽ നിർമാണം നടക്കുന്നതിനാൽ വെള്ളി മുതൽ വീണ്ടും ട്രെയിൻ നിയന്ത്രണം.11 ട്രെയിനുകൾ പൂർണമായും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 14 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ വൈകും. കന്യാകുമാരിക്കും ആലപ്പുഴയ്‌ക്കും ഇടയിൽ സർവീസ് നടത്തുന്ന വിവിധ ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.