വടകരയിൽ ട്രെയിൻ യാത്രക്കാരന് കല്ലേറിൽ പരിക്ക്

news image
Apr 17, 2023, 5:45 pm GMT+0000 payyolionline.in

വടകര: ട്രെയിൻ യാത്രക്കാരന് കല്ലേറിൽ പരിക്ക്. വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തൽ വിനോദൻ (48)നാണ് പരിക്കേറ്റത്. രാവിലെ 11.45 ഓടെയാണ് സംഭവം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗിയെ കാണിച്ച് യശ്വന്ത്പൂർ എക്സ്പ്രസിൽ വടകരയിലേക്കുള്ള യാത്രാ മധ്യേ പയ്യോളിക്കും ഇരിങ്ങലിനും ഇടയിലാണ് ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായത്. വലതു കണ്ണിനു താഴെയായാണ് കല്ലേറ് കൊണ്ടത്. ഏത് ഭാഗത്തു നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് വ്യക്തമല്ല. വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നു തുന്നൽ ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe