“തദ്ദേശീയം”; തുറയൂർ ബിടിഎം ഹയർ സെക്കൻററിസ്കൂളിലെ എൻ എസ്എസ് യൂണിറ്റ് തിക്കോടി ഡ്രൈവ്ഇൻ ബീച്ച് ശുചീകരിച്ചു

news image
Jan 2, 2023, 5:40 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ ബി ടി എംഹയർ സെക്കൻററിസ്കൂളിലെ എൻ എസ്എസ് യൂണിറ്റ് “വെളിച്ചം2022” സപ്തദിനസഹവാസക്യാംപിലെ “തദ്ദേശീയം” പരിപാടിയുടെ ഭാഗമായി തിക്കോടി ഡ്രൈവ്ഇൻ ബീച്ച് ശുചീകരണം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ സറീന.കെ അധ്യക്ഷയായിരുന്നു.

പി ടി എ വൈസ്പ്രസിഡൻറ് സുജീഷ് പി.സി, പ്രിൻസിപ്പാൾ സന്ധ്യ പി.ദാസ്, സുജിത് നെല്ല്യേരി, വളണ്ടിയർലീഡർമാരായ അലിഫ്മുഹമ്മദ് വി, അലീന.എ.എസ് സംസാരിച്ചു. തൃക്കോട്ടൂർ വെസ്റ്റ് ഗവ.എൽപി സ്കൂളിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീലസമദ് ഉദ്ഘാടനം ചെയ്ത ക്യാംപിൽ അടുക്കളത്തോട്ടനിർമ്മാണം, നാടകക്കളരി, പാവനിർമ്മാണം, പ്രഥമശുശ്രൂഷാ ബോധവത്കരണം, കുടുംബശ്രീ വനിതകളെ ആദരിക്കൽ, ലഹരിവിരുദ്ധ തെരുവ്നാടകം, ഉജ്ജീവനം തുടങ്ങി വിവിധങ്ങളായപരിപാടികൾ അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe