തിക്കോടിയില്‍ ക്രാഡിൽ അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു

news image
Mar 28, 2023, 3:13 am GMT+0000 payyolionline.in

തിക്കോടി :  തിക്കോടി ഗ്രാമപഞ്ചായത്തിന്റെ 2021-22,  2022-23 വർഷങ്ങളിലെ ക്രാഡിൽ അങ്കണവാടികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു .നിലവിൽ 11 അങ്കണവാടികൾ ക്രാഡിൽ ആക്കിയിട്ടുണ്ട് . മെയ്ന്റനൻസ് – റോഡിതര ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ പ്രനില സത്യൻ ,മെമ്പർമാരായ ജിഷ കാട്ടിൽ ,സിനിജ എം കെ ,ഷീബ പുൽപ്പാണ്ടി ,വി ബിത ബൈജു ,എ എൽ എം സി അംഗം സുബൈർ,ഐ സി ഡി എസ് സൂപ്പർവൈസർ റുഫീല ടി കെ ,അങ്കണവാടി വർക്കർ ജലജ എന്നിവർ സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe