തിക്കോടിയിൽ സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ എന്‍സിപി നേതാവ് മരിച്ചു

news image
Jan 4, 2023, 2:56 pm GMT+0000 payyolionline.in

തിക്കോടി: സ്കൂട്ടര്‍  ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍സിപി നേതാവ് മരിച്ചു. പതിറ്റാണ്ടുകളായി തിക്കോടി ടൌണിലെ വ്യാപാരിയും എന്‍സിപി മണ്ഡലം വൈസ് പ്രസിഡന്റുമായ തിക്കോടി കാട്ടു വയലിൽ കെവി നാണു (71) ആണ് മരിച്ചത്. പെരുമാള്‍പുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്‍റ് കമ്മറ്റി അംഗം കൂടിയായിരുന്നു.

ഇന്നലെ രാത്രി എട്ടര മണിക്ക് തിക്കോടിയില്‍ അടിപ്പാത കര്‍മ്മ സമിതിയുടെ  യോഗം കഴിഞ്ഞ് തിരിച്ചു പോവുന്നതിനിടെയാണ് സ്കൂട്ടര്‍ ഇടിച്ചത്. തിക്കോടി ടൗണിലെ ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ പയ്യോളി ഭാഗത്ത് നിന്ന് വന്ന കെഎൽ 56 വി 93 74 നമ്പർ സ്കൂട്ടർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റത്തിനെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. ഭാര്യ : പുഷ്പ. മക്കൾ :നിധിലേഷ്, നിതേഷ് (ദുബായ് ), നീതു. മരുമകൻ :ഷാനുറാം
സഹോദരൻ :നാരായണൻ (കൊച്ചിൻ ഷിപ്പ് യാർഡ്, റിട്ടയേർഡ് ). സംസ്കാരം :വ്യാഴാഴ്ച ഉച്ചക്ക് 12മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe