തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ പ്രവേശന നടപടികള്‍ തുടങ്ങി

news image
Mar 30, 2023, 12:46 pm GMT+0000 payyolionline.in

പയ്യോളി :  തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 2023 – 24 അധ്യയന വർഷത്തിൽ
8, 9, 10 ക്ലാസ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. അപേക്ഷഫോറം 2023 ഏപ്രിൽ 3, 4, 5 തിയ്യതികളിൽ സ്കൂൾ ഓഫീസിൽ നിന്നും വിതരണം ചെയ്തു തുടങ്ങും.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചിത പ്രവേശന ഫോറം വാങ്ങേണ്ടതാണ്. മെയ് ആദ്യവാരത്തിൽ നടക്കുന്ന പ്രവേശനത്തിനായി പൂരിപ്പിച്ച അപേക്ഷ ഫോറവുമായി സ്കൂളില്‍ എത്തേണ്ടതാണെന്ന് ഹെഡ് മാസ്റ്റർ അറിയിക്കുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe