തിക്കോടിയിൽ കേരളോത്സവത്തിന് തിരശീല വീണു

news image
Nov 28, 2022, 3:48 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് സമാപനമായി തൃക്കോട്ടൂർ ഗവ. വെസ്റ്റ്‌ എൽ പി സ്കൂളിന് സമീപത്ത് വെച്ച് നടന്ന സമാപന സമ്മേളനം ഫ്ലവേഴ്സ് ടോപ് സിംഗർ വിന്നർ ശ്രീനന്ദ് വിനോദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രനില സത്യൻ , കെ പി ഷക്കീല , മെമ്പർമാരായ ജിഷ കാട്ടിൽ ,സുബീഷ് പള്ളിത്താഴ എന്നിവർ സംസാരിച്ചു . കേരളോത്സവം മത്സര ഇനങ്ങൾക്കു പുറമേ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത കർമ്മ സേനാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe