തിക്കോടി കേരള സീനിയർ സിറ്റിസൺസ് ഫോറം എം സി വി ഭട്ടതിരിപ്പാടിനെ അനുസ്മരിച്ചു

news image
Dec 18, 2022, 10:46 am GMT+0000 payyolionline.in

 

തിക്കോടി: കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് എം സി വി ഭട്ടതിരിപ്പാട് ഓർമ്മദിനം ആചരിച്ചു. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായഎം.സി.വി ഭട്ടതിരിപ്പാടിൻടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ വരും തലമുറക്ക് മാതൃകയാകണമെന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കണമെന്നും ദിനാചരണത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിം തിക്കോടി അധ്യക്ഷം വഹിച്ചു. പി.രാമചന്ദൻ നായർ സ്വാഗതം പറഞ്ഞു .തിക്കോടി നാരായണൻ മാസ്റ്റർ, എം. കെ .നായർ, പുറക്കാട്. ഇ. കുമാരൻ മാസ്റ്റർ, കെ. മുഹമ്മദലി, ബാലൻ കേളോത്ത്, കെ. കരുണാകരൻ, ശാന്ത കുറ്റിയിൽ, കുഞ്ഞി കൃഷ്ണൻ കുന്നനാരി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe