തിക്കോടി താഴെപ്പുര ദേവസ്ഥാനം മഹാശിവരാത്രി ആഘോഷത്തിന് കൊടിയേറി

news image
Feb 17, 2023, 4:52 pm GMT+0000 payyolionline.in

 

തിക്കോടി:   തിക്കോടി ചീറുംബ ഭഗവതി ധർമ്മ പരിപാലന അരയസമാജം വർഷം തോറും താഴെ പുര ദേവസ്ഥാനത്ത് നടത്തി വരാറുള്ള ശിവരാത്രി മഹോത്സവവും മംഗല്യവേലയും ഫെബ്രുവരി 17, 18, 19 തിയ്യതികളിൽ ആഘോഷിക്കും. 17 ന്  വൈകിട്ട് 6 മണിക്ക് കർമ്മി സതിശന്റെ നേതൃത്വത്തിൽ ശിവരാത്രി ആഘോഷത്തിന് കോടിയേറ്റ് നടന്നു. തുടർന്ന് കലവറ നിറയ്ക്കൽ, ദീപാരാധന
ദേവീഗാനവും നൃത്തവും എന്നീ ചടങ്ങുകൾ നടന്നു. 18 ന് കാലത്ത് 5 മണിക്ക്  ഗണപതി ഹോമം,
വൈകു. 5 മണിക്ക്- വാൾ എഴുന്നള്ളത്ത്, പാരമ്പര്യ കൊല്ലനിൽ നിന്ന് തിരുവായുധം ഏറ്റ് വാങ്ങി
താലപ്പൊലിയോട് കൂടി ദേവസ്ഥാനത്തേക്കുള്ള വാൾ എഴുന്നള്ളത്ത്. തുടർന്ന് ദീപാരാധന, സന്ധ്യാമേളം
ഊരുചുറ്റൽ, ദേവീഗാനവും നൃത്തം, വിശേഷാൽ പൂജകൾ, സമുദ്രതീരത്തേക്കുള്ള പാണ്ടി എഴുന്നെള്ളത്ത്,
വെടിക്കെട്ട് എന്നിവ നടക്കും.

19 ന് പുലർച്ചെ 4 മണിക്ക് പാണ്ടി എഴുന്നെള്ളത്ത്, കാലത്ത് 6 മണിക്ക് ഭണ്ഡാരം വെപ്പും അനുഗ്രഹം വാങ്ങൽ,
വാളകം കൂട്ടൽ എന്നീ ചടങ്ങുകൾ നടക്കും. ഉച്ചക്ക് 12 മണിക്ക് പ്രസാദ ഭക്ഷണം തുടർന്ന് ശ്രീഭൂതബലി, ദേവീഗാനവും നൃത്തം, തിരുപ്പുറപ്പാട്, ഭണ്ഡാരം വെപ്പും അനുഗ്രഹംവാങ്ങൽ, പൊട്ടൻ ദൈവത്തിനുള്ള കാഴ്ച സമർപ്പണവും അനുഗ്രഹം വാങ്ങലും, വാളകം കൂട്ടൽ എന്നീ വിശേഷാൽ ചടങ്ങുകൾ നടക്കും . തുടർന്ന് കൊടിയിറക്കലോടുകൂടി ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe