തിക്കോടിയിൽ തൊഴിൽ സഭ സംഘടിപ്പിച്ചു

news image
Jan 2, 2023, 5:08 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതമാശംസിച്ചു.

ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി സ്ഥിരാദ്ധ്യക്ഷൻമാരായ പ്രനിലാ സത്യൻ , ആർ വിശ്വൻ, കെ പി ഷക്കീല മെമ്പർമാരായ ബിബിത ബൈജു, യു കെ സൗജത്ത് എന്നിവർ ആശംസകളർപ്പിച്ചു. കില റിസോഴ്സ് പേർസൺമാരായ ഭാസ്കരൻ മാസ്റ്റർ തിക്കോടി, ടിടി അശോകൻ മാസ്റ്റർ, ഐ ശ്രീനിവാസൻ മാസ്റ്റർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി ഉദ്യോഗസ്ഥരും സംരഭകരും, തൊഴിലന്വേഷകരുമടക്കം 150തോളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ തൊഴിൽ, സംരഭക ക്ലബുകൾ രൂപീകരിക്കപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe