തിക്കോടി ദയസ്നേഹതീരം പ്രോജക്ട് രണ്ടാം ഘട്ടം ശിലാസ്ഥാപനം മാർച്ച് 12 ന്

news image
Mar 10, 2023, 11:50 am GMT+0000 payyolionline.in

 

പയ്യോളി : ദയ എഡൂക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി, തിക്കോടിയുടെ സമ്പൂർണ്ണ ക്ഷേമ-ശാക്തീകരണ പദ്ധതിയായ ദയ സ്നേഹതീരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം മാർച്ച് 12 ഞായർ വൈകു: നാല് മണിക്ക് പ്രമുഖ വ്യവസായി പി.കെ. അഹമദ് നിർവഹിക്കും.
അതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം കാനത്തിൽ ജമീല എം.എൽ എ . ഉദ്ഘാടനം ചെയ്യും. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ ശ്രീകുമാർ സി.കെ. അധ്യക്ഷത വഹിക്കും. ടി.വി.അബ്ദുൽ ഗഫൂർ പദ്ധതി വിശദീകരിക്കും. ദയ ഗ്ലോബൽ ചെയർമാൻ അബു കോട്ടയിൽ ഫണ്ട് ഉദ്ഘാടനം നിർവഹിക്കും.

മുഖ്യാതിഥികളായി തണൽ ചെയർമാൻ ഡോ. ഇദ്രീസ് കെ.ആർ.എസ് മാനേജിംഗ് ഡയരക്ടർ എം.കെ. സിറാജ് . മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം.എ. മഹബൂബ് എന്നിവർ പങ്കെടുക്കും. പ്രമുഖ സാഹിത്യകാരൻ ബഷീർ തിക്കേടി സ്നേഹമൊഴി അവതരിപ്പിക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് , തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ മുൻ പി.എസ്.സി മെമ്പർ ടി.ടി.ഇസ്മയിൽ എന്നിവർ പ്രസംഗിക്കും. ജനപ്രതിനിധികളും മറ്റു സംഘടനാ പ്രതിനിധികളും ആശംസകൾ അർപ്പിക്കും. കെ. ബഷീർ സ്വാഗതവും നജീബ് ടി.വി. നന്ദിയും അർപിക്കും.
പാലിയേറ്റീവ് കെയർ ക്ലിനിക്, ഫിസിയോ തെറാപി സെന്റർ, ഓർഫൻ കെയർ . കൗൺസലിംഗ് സെന്റർ, പകൽ വീട്, ഭിന്നശേഷി കാർക്കുള്ള നൈപുണി വികസന കേന്ദ്രം, ഗ്രാമവികസന കേന്ദ്രം, ട്രെയിനിംഗ് സെന്റർ തുടങ്ങിയവയാണ് ദയ സ്നേഹതീരം പ്രോജക്ടിന്റെ പ്രധാന സ്ഥാപനങ്ങൾ.
പത്രസമ്മേളനത്തിൽ അബ്ദുൽ ഗഫൂർ ടി.വി, ദാമോദരൻ പുതുവോത്ത് . ബഷീർ കെ. കെ.മൊയ്തു തുടങ്ങിയവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe