തിക്കോടി ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു

news image
Mar 16, 2024, 11:23 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ കിഴക്കെ ഊളയില്‍ – ഉരൂക്കര ഊളയില്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിനുകാരോളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ അര്‍ഷാദ് മാവുള്ളകണ്ടി അധ്യക്ഷം വഹിച്ച ചടങ്ങില്‍ ബഷീര്‍ മേലടി സ്വാഗതം പറഞ്ഞു.

കരിയാത്തന്‍ ഊളയില്‍ മുഹമ്മദ് പാരഡെെസ്, ഷെെജു കുനീമ്മല്‍, ജഹാസ് ഊളയില്‍ , ചോയി കിഴക്കയില്‍, ചെരിയാക്കന്‍ വളച്ചുകെട്ടി, പ്രദീപന്‍ പൊന്നാരി,ഷീബ അരുണ്‍,അബ്ദുള്‍സലാം കിഴക്കെ ഊളയില്‍ ,സുനില്‍, വിമല, ബിന്ദു, നിഷ ജയറാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി. രാവിലെ 8.45 ന് നടത്തിയ ചടങ്ങില്‍ പ്രദേശത്തെ കുട്ടികളും പങ്കാളികളായി, മധുര വിതരണവും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe