തിക്കോടിയിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

news image
Nov 29, 2022, 4:28 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്തിൽ നിന്നും ട്രാൻസ്ഫറാകുന്ന ഉദ്യോഗസ്ഥർക്ക് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി . ഹെഡ് ക്ലർക്ക് സജീവൻ, സീനിയർ ക്ലർക്കുമാരായ ഷാജി, സരിത ,തൊഴിലുറപ്പ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ സ്വീറ്റി ആർ ചന്ദ്രൻ, ക്ലർക്ക് സാജിത എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത് .

അകലാപ്പുഴ ലേക്ക് വ്യൂ പാർക്കിലും ബോട്ടിലുമായി നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രനില സത്യൻ, കെ പി ഷക്കീല, സെക്രട്ടറി എൻ രാജേഷ് ശങ്കർ എന്നിവർ സംസാരിച്ചു. വാർഡുമെമ്പർമാരും, മറ്റു ജീവനക്കാരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe