തിക്കോടി ഫെസ്റ്റിന് ഫെബ്രുവരി 2ന് ആരംഭം

news image
Jan 30, 2023, 1:05 pm GMT+0000 payyolionline.in

പയ്യോളി:  ‘സ്നേഹം, ജനാധിപത്യം, കൂട്ടായ്മ’ എന്നീ സന്ദേശങ്ങൾ ഉയർത്തി, ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ തിക്കോടിയുടെ ഏഴാമത് ജനകീയ സാംസ്കാരികോത്സവം തിക്കോടി ഫെസ്റ്റ് വീണ്ടും വരികയാണ്. കോവിഡ് മഹാമാരി ഉണ്ടാക്കിയ ജീവിത ദുരിതങ്ങൾക്കിടയിൽ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം  ഫെബ്രുവരി 2, 3, 4 5 തീയതികളിൽ തിക്കോടി ഫെസ്റ്റിന് ആരംഭം.
ഫെബ്രുവരി 2 ന് 5 മണിക്ക് ഫെസ്റ്റിന് പതാക ഉയരും. ശേഷം “നാടുണരുന്നു” പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികൾ , ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, അറബനമുട്ട് തുടങ്ങിയ കലാപരിപാടികൾ നടക്കും.
ഫിബ്രവരി 3 വെള്ളിയാഴ്ച ഫെസ്റ്റ് ഉദ്ഘാടനവും എം കുട്ടികൃഷ്ണൻ മാസ്റ്ററുടെ പേരിലുള്ള സാഹിത്യ പുരസ്കാര സമർപ്പണവും കെ ഇ എൻ നിർവ്വഹിക്കും.

എം കുട്ടികൃഷ്ണൻ മാസ്റ്ററുടെപേരിലുള്ള മൂന്നാമത് സാഹിത്യ പുര്കാരത്തിന് ആർ രാജശ്രീയുടെ “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന നോവലിനാണ് കെ ഇ എൻ, വൈശാഖൻ എന്നിവരടങ്ങിയ പുരസ്കാര സമിതി തെരഞ്ഞെടുത്തത്.
ആർ രാജശ്രീ പുരസ്കാരം ഏറ്റുവാങ്ങും.

മുഖ്യാതിഥിതികളായി സംവിധയകൻ ജി യോബേബി , പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ ഷഫീഖ് വടക്കയിൽ , പ്രസിഡണ്ട് മൂടാടി ഗ്രാമ പഞ്ചായത്ത് ശ്രീകുമാർ .സി.കെ, പി സുരേഷ് ഗയ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് റാസയും ബീഗവും ഒരുക്കുന്ന ഗസൽ നിലാവ് അരങ്ങേറും. ഫെബ്രുവരി 4 ശനിയാഴ്ച 5 മണിക്ക്
കേരള വനിതാ കമ്മീഷൻ നേതൃത്വത്തിൽ ജില്ലാ തല സെമിനാർ തുല്യതയുടെ വർത്തമാനം എന്ന വിഷയത്തിൽ നടക്കും. സെമിനാർ ഉദ്ഘാടനം ചെയർ പേഴ്സൺ കേരള വനിതാ കമ്മീഷൻ അഡ്വ: പി സതീദേവി  നിർവ്വിക്കും. അനിൽ ചേലമ്പ്ര, അഡ്വ: പി എം ആതിര , ശീതൾ ശ്യാം, ആർ ഷിജു തുടങ്ങിയർ പങ്കെടുക്കും.
ശേഷം 7 മണിക്ക് പ്രതിഭകളെ ആദരിക്കൽ എംഎൽഎ കെ ടി ജലീൽ , എംഎൽഎ കാനത്തിൽ ജമീല  തുടങ്ങിയവർ പങ്കെടുക്കും. 8 മണിക്ക് അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാട്ടുണർവ്വ് (നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ) അരങ്ങേറും.
ഫെബ്രുവരി 5 ന് ഞായർ കാലത്ത് 11 മണിക്ക് ആരവം ഭിന്നശേഷി ക്കാരുടെ ഒത്തുചേരൽ നടക്കും. വൈകീട്ട് 3 മണി മുതിർന്ന വരെ കേൾക്കൽ പരിപാടി നടക്കും.
ശേഷം 5 മണിക്ക് മാധ്യമ സെമിനാർ  ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്യും.
ഷാഹിന കെ.കെ, കെ ടി കുഞ്ഞിക്കണ്ണൻ , ഹാരീസ് മടവൂർ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് സമാപന സമ്മേളനം ദീപ നിശാന്ത് ഉദ്ഘാടനം ചെയ്യും.
ചന്ദ്രശേഖരൻ തിക്കോടി ,, സോമൻ കടലൂർ, സുരേഷ് ചങ്ങാടത്ത് തുടങ്ങിയവർ പങ്കെടുക്കും.
7:30 ന് മേഹ്‌ഫിൽ – ഇ – സമ ഒരുക്കുന്ന ഖവാലി അരങ്ങേറും.

ജനറൽ കൺവീനർ കെ.വി.രാജീവൻ ചെയർമാൻ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ജമീല സമദ്
വർക്കിംഗ് ചെയർമാൻ ടീ.കെ. രുഗ്മാംഗദൻ, ട്രഷറർ ബിജു കളത്തിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. കെ. ശശികുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe