തിക്കോടി മൈകൊ പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് പരിചരണ കിറ്റ് വിതരണം ചെയ്തു

news image
Jan 16, 2023, 4:07 am GMT+0000 payyolionline.in

 തിക്കോടി:  ദേശീയ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി മൈകൊ പാലിയേറ്റീവ് തിക്കോടിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന പരിധിയിലെ കിടപ്പ് രോഗികൾക്ക് ആവശ്യമായ “പരിചരണ കിറ്റ് ” വിതരണ ഉദ്ഘാടനം പി.ടി.കെ. ബഷീർ നിർവ്വഹിച്ചു.

തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ കെ.പി. ഷക്കീല സാന്ത്വന പരിചരണ ദിന സന്ദേശം നൽകി. കെ.പി. കരീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണലിൽ അബ്ദുൽ കരീം, പുതുക്കുടി ലത്തീഫ്, സാജിദ് സജ, ഇ.കെ.മുഹമ്മദ് മാസ്റ്റർ,റിയാസ് എരവത്ത്, റഷീദ സമദ് തുടങ്ങിയവർ സംസാരിച്ചു. പി.ഹാഷിം സ്വാഗതവും ഫാത്തിമ ശുഹൈബ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe