തിക്കോടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം

news image
Oct 12, 2022, 1:25 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ആവിക്കൽ പള്ളി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം പയ്യോളി എസ്.ഐ. കെ.അബ്ദുള്ള ഉത്ഘാടനം ചെയ്തു.
മദ്യത്തെ മറച്ചു വെച്ചുള്ള ബോധവൽക്കരണം സത്യവിരുദ്ധമാണെന്നും അതിൽ ഫലം കാണില്ലെന്നും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണത്തിൽ വ്യക്തമാക്കി.


തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രം പ്രതിനിധി എം.കെ.പ്രേമൻ, വാർഡ് മെംബർമാരായ കാട്ടിൽ ജിഷ, സിനിജ എം. കെ., ആവിക്കൽ കൂട്ടായ്മ അഡ്വയിസറി ബോർഡ് അംഗം രമേശൻ ചേലക്കൽ, മഹല്ല് ഖത്തീബ് മുഹമ്മദ് റിയാസ് വാഫി, ജലീൽ ഉസ്താദ് ടി.പി, തുടങ്ങിയവർ സംസാരിച്ച ചടങ്ങിന് മഹല്ല് പ്രസിഡണ്ട് വി.പി.മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി ബഷീർ കെ.കെ.എം.പി സ്വാഗതം പറഞ്ഞ ചടങ്ങിന് ചാലിൽ അഫ്സൽ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe