തിക്കോടി പഞ്ചായത്തിന്റെ സംരംഭക മേള ശ്രദ്ധേയമായി: സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങും

news image
Mar 15, 2023, 2:44 pm GMT+0000 payyolionline.in

തിക്കോടി :  തിക്കോടി ഗ്രാമപഞ്ചായത്ത് സംരംഭകമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ വ്യവസായ ഓഫീസർ ഐ ഗിരീഷ് , കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ബിജേഷ് , മേലടി ബ്ലോക്ക് വ്യവസായ ഓഫീസർ  സുധീഷ് കുമാർ വി കെ എന്നിവർ പദ്ധതികൾ വിശദീകരിച്ചു.

 

വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ പ്രനിലാ സത്യൻ നന്ദിയും പറഞ്ഞു .എഴുപതോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ തിക്കോടി പഞ്ചായത്തിൽ ആരംഭിക്കുന്ന സംരംഭക ഹെൽപ്പ് ഡെസ്കിൻ്റെ പ്രഖ്യാപനം നടത്തി .സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ മെമ്പർമാരായ എൻ എം ടി അബ്ദുള്ള കുട്ടി , ഷീബ പുൽപ്പാണ്ടി , ദിബിഷ എം കെ , ജിഷ കാട്ടിൽ , സിനിജ എം കെ ,എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe