പയ്യോളിയില്‍ വീടിന് തീയിട്ട സംഭവത്തില്‍ കേസെടുത്തു; പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് – വീഡിയോ

news image
Sep 24, 2022, 7:36 am GMT+0000 payyolionline.in

പയ്യോളി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയുടെ വീടിന് തീയിട്ട സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പോക്സോ കേസിലെ പ്രതിയായ കടപ്പുറം താരേമ്മല്‍ മജീദിന്റെ (44) ഓടിട്ട വീടിന് ആരോ തീയിട്ടത്. ഇന്നലെ വൈകീട്ടാണ് പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്.

 

 

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസെത്തി ഒറ്റയ്ക്ക് താമസിക്കുന്ന പ്രതിയെ രാത്രി എട്ടരയോടെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തീയിട്ടത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് മാറ്റിയ ശേഷമാണ് തീ കൊടുത്തതെന്നാണ് കരുതുന്നത്. പയ്യോളി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തില്‍ പ്രതി മജീദിന്റെ പരാതിയില്‍ വീടിന് തീയിട്ട സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു. വീടിന് തീയിട്ട വിവരം അറിഞ്ഞ ശേഷം പോലീസ് കസ്റ്റഡിയില്‍ പ്രതിയെ ഇന്ന് രാവിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. അതിനു ശേഷമാണ് ഇയാളുടെ പരാതിയില്‍ കേസെടുത്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe