തുറയൂർ പഞ്ചായത്ത് വയോധികർക്ക് കട്ടിലുകൾ നൽകി

news image
Mar 1, 2023, 12:27 pm GMT+0000 payyolionline.in

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി എസ് സി വിഭാഗം വയോധികർക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണോത്ഘാടനം പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത്‌ തുറയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സികെ.ഗിരീഷ് കട്ടിൽ നൽകി നിർവഹിച്ചു.

 

ഗ്രാമപഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ഹരികൃഷ്ണൻ ജെ സ്വാഗതവും ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷതയും വഹിച്ചു. പരിപാടിയിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ കെഎം.രാമകൃഷ്ണൻ, ദിപിന ടി കെ വാർഡ് മെമ്പർമാരായ കുട്ടികൃഷ്ണൻ, സജിത, ശ്രീകല ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe