തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്കൂളിന്‍റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും : മുഖ്യമന്ത്രി

news image
Feb 2, 2023, 10:54 am GMT+0000 payyolionline.in

തിരുവനന്തപുരം> കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്കൂളിന്‍റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ  പറഞ്ഞു. ഉമ തോമസിന്റെ സബ്മിഷന്  മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിമറുപടി നലകിയതായിരുന്നു.

 

 

പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 3.3 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു. സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, പബ്ലിക് അഡ്രസ്സിംഗ് സംവിധാനം എന്നിവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ അന്തേവാസികളില്‍ അധികവും വിചാരണ തടവുകാരാണ്. സാമ്പത്തിക പരാധീനതയുള്ളവര്‍ക്ക് സൗജന്യ നിയമ സഹായവും നല്‍കുന്നുണ്ടെന്ന്പറഞ്ഞു.

വിദ്യാഭ്യാസവും വ്യക്തിത്വവികസനവും മുന്‍നിര്‍ത്തി  വിദഗ്ധരായ അധ്യാപകരുടെ സേവനവും ലൈബ്രറി സൗകര്യവും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. കായിക-വിനോദ ഉപാധികളും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം പുനരധിവാസം ലക്ഷ്യമിട്ടുള്ള തൊഴില്‍ പരിശീലനവും നല്‍കിവരുന്നു. ആവശ്യമായ ചികിത്സാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

അതോടൊപ്പം അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മെറ്റല്‍ ഡിറ്റക്ടര്‍, സി സി ടിവി, വീഡിയോ കോണ്‍ഫറന്‍സിംഗ്, കുട്ടികള്‍ക്ക് അവരുടെ ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതിന് വീഡിയോകോള്‍ സംവിധാനങ്ങള്‍ എന്നിവയും നിലവിലുണ്ട്.

സംശുദ്ധീകരണവും പുനരധിവാസവും മികച്ച രീതിയില്‍ ഉറപ്പാക്കുന്ന തരത്തില്‍ ബോസ്റ്റല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം മാറ്റിയെടുക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അന്തേവാസികളില്‍ ശാരീരികവും മാനസികവും സാമൂഹികവുമായ പരിവര്‍ത്തനം സൃഷ്ടിച്ച് കുറ്റവാസനയില്‍നിന്ന് മോചിപ്പിച്ച് അവരെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിനുള്ള തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങ
ളാണ് നടത്തിവരുന്നത്.  മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe