തൃശൂരിൽ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

news image
Sep 25, 2022, 11:18 am GMT+0000 payyolionline.in

തൃശൂര്‍∙ ചിറ്റണ്ട ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചാവക്കാട് സ്വദേശി ഷഫ(17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചെക്ക് ഡാമിലെത്തിയ ഷഫ, കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ നാട്ടുകാരാണ് ഷഫയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒന്നര കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാണ് ഇവർ ചെക്ക് ഡാമിൽ എത്തിയതെന്നു പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe