തെങ്ങിൽ അകപ്പെട്ട തൊഴിലാളിക്ക് രക്ഷയായി പേരാമ്പ്രയിലെ അഗ്നിശമനസേന

news image
Oct 26, 2022, 1:13 pm GMT+0000 payyolionline.in

പേരാമ്പ്ര : തെങ്ങിൽ അകപ്പെട്ട തൊഴിലാളിക്ക് രക്ഷയായി  അഗ്നിശമനസേന.  തെങ്ങിന്റെ മുകളിൽ കയറിയ  തെങ്ങ് കയറ്റ തൊഴിലാളി വിശ്വന് തെങ്ങിന്റെ തല ഭാഗത്ത് വണ്ണം കുറവായതിനാൽ തെങ്ങ് കയറ്റ യന്ത്രം ശരിയായ രീതിയിൽ പതിഞ് കൊള്ളാത്തതു കാരണം യന്ത്രം ശരിയായ രീതിയിൽ തെങ്ങിൽ ഉറച്ചില്ല. ഉടൻതന്നെ കയ്യിലുള്ള തോർത്തുകൊണ്ട് യന്ത്രം തെങ്ങിന് മുറുകെ കെട്ടിയിട്ട് തെങ്ങിൽ നിൽപ്പുറപ്പിക്കുകയായിരുന്നു. സേനാംഗങ്ങൾ തെങ്ങിൽ ഏണി ചാരിയതിനു ശേഷം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ എൻ ലതീഷ് തെങ്ങിൽ കയറി യന്ത്രം ഉറപ്പിക്കുന്നതിനുള്ള ഒരു മരക്കഷണം നൽകി സാവധാനം താഴെ ഇറക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ സിപി ഗിരീഷിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. വിനോദന്റെയും നേതൃത്വത്തിൽ ഐ ബിനീഷ് കുമാർ, ഇ എം പ്രശാന്ത്, എസ് കെ റിതിൻ, പി കെ സിജീഷ്, ടി വിജീഷ്, ആർ ജിനേഷ്, എം കെ ജിഷാദ്, എസ് ആർ സാരംഗ് ഹോം ഗാർഡ് മാരായ കെ പി ബാലകൃഷ്ണൻ, എൻ എം രാജീവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe