തെരുവ് നായ നിയന്ത്രണം; കൊയിലാണ്ടി നഗരസഭ പ്രത്യേക യോഗം ചേർന്നു

news image
Sep 19, 2022, 2:13 pm GMT+0000 payyolionline.in

കൊയിലാണ്ടി : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനായി നഗരസഭ പ്രതേക യോഗം ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി.നഗരസഭയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും ഒരാഴ്ച കൊണ്ട് വാക്സിൻ നൽകും.നഗരത്തിലെ മുഴുൻ തെരുവ് നായ്ക്കൾക്കും  ഒക്ടോബർ 20 നുള്ളിൽ വാക്സിൻ നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കി.

 തെരുവ് നായ ശല്യം രൂക്ഷമായ സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കും.
സ്കൂൾ  പരിസരങ്ങളും . കുട്ടികൾ പോകുന്ന വഴികളും പ്രത്യേക ശ്രദ്ധ വക്കും.
അക്രമ സ്വഭാവമുള്ള തെരുവ് നായ്ക്കളെ അഭയ കേന്ദ്രങ്ങിലേക്ക് മാറ്റുന്നതിന് സംവിധാനമുണ്ടാക്കും. വാക്സിനേഷനായും ,  അഭയ കേന്ദ്രങ്ങളിലേക്കും നായ്ക്കളെ മാറ്റുന്നതിന് നായ പിടുത്തക്കാരുടെ ഗ്രൂപ്പ് ഉണ്ടാക്കും. നായയെ  പിടിക്കുന്നതിനും കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമായി . നായ ഒന്നിന് 500 രൂപവീതം നഗരസഭ നൽകും.
തെരുവുകളിൽ ശുചിത്വം ഉറപ്പു വരുത്തുന്നതിന് സംവിധാനമുണ്ടാക്കും.തെരുവ് നായ് അക്രമണം കാരണം ജനങ്ങളിൽ ഉണ്ടാകുന്ന ഭീതി അകറ്റുവാനാവശ്യമായ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. കർമ്മ പരിപാടികൾ നടപ്പിലാക്കുന്നതിനായി കുടുംബശ്രീ,സ്ക്കൂൾ അധികാരികൾ,ആരോഗ്യ വിഭാഗം,റസിഡൻസ് അസോസിയേഷൻ . വ്യാപാരികൾ , തുടങ്ങി വ്യത്യസ്ത മേഖലകളിലെ യോഗങ്ങൾ വിളിച്ചു ചേർക്കും .
നഗരസഭ കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാർ,കൗൺസിൽ പാർട്ടി ലീഡർമാർ,നഗരസഭ സെക്രട്ടറി,ഹെൽത്ത് ഇൻസ്പെക്ടർ,വെറ്റിനറി ഡോക്ടർ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe