തൊഴിൽ അന്വേഷണം ഇനി തലവേദനയാവില്ല; തൊഴിൽ സഭകൾ വരുന്നു

news image
Sep 15, 2022, 8:37 am GMT+0000 payyolionline.in

തൊഴിൽ അന്വേഷിച്ചു മടുത്തവർക്ക് ആശ്വാസമായി തൊഴിൽ സഭകൾ വരുന്നു. തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് തദ്ദേശ തലത്തിൽ തൊഴിൽ ആസൂത്രണം സാധ്യമാക്കുന്ന നവീന ആശയത്തെക്കുറിച്ച് പറയുന്നത്.

മന്ത്രിയുടെ കുറിപ്പ്:

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന കേരളത്തിന്റെ മഹാമുന്നേറ്റമായ തൊഴിൽസഭകൾക്ക്‌തുടക്കമാവുകയാണ്‌. തൊഴിലന്വേഷകരെ വാര്‍ഡ് അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയില്‍ സംഘടിപ്പിക്കുകയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ തൊഴില്‍ ആസൂത്രണം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള സൂക്ഷ്മതല ജനകീയ സംവിധാനമായിരിക്കും തൊഴില്‍സഭകള്‍.

വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ചുമതലയില്‍ഉള്ള തൊഴില്‍-സംരംഭക പദ്ധതികളും പരിപാടികളും തൊഴിലന്വേഷകരിലേക്കും പുതുതലമുറ സംരംഭകരിലേക്കും നേരിട്ടെത്തിക്കുന്നതിനുള്ള പാലമായിരിക്കും തൊഴില്‍സഭകള്‍. നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകരെ കെ-ഡിസ്കിന്റെ കീഴില്‍ നോളജ് ഇക്കോണമി മിഷന്‍റെ ഭാഗമായി പരിശീലനം നൽകിക്കൊണ്ട് കേരളത്തിനും രാജ്യത്തിനുംഅകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് നയിക്കുക എന്നത് തൊഴിൽസഭകളുടെ ലക്ഷ്യമാണ്.

കൂടാതെ കുടുംബശ്രീയുടെ ഷീ-സ്റ്റാർട്സ് എന്ന പുത്തന്‍ സംരംഭക പ്രസ്ഥാനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംരംഭക പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍സഭ ഊര്‍ജ്ജം നല്കും. പ്രാദേശികമായി തൊഴില്‍ കൂട്ടായ്മകളെ പ്രഫഷനല്‍ മനോഭാവത്തോടെയും സാങ്കേതിക സഹായത്തോടെയും പുനഃസംഘടിപ്പിക്കുകയും നഗര-ഗ്രാമ ഭേദമില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള സാധ്യതകളും തൊഴില്‍സഭകള്‍ ആലോചിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe