ത്രിപുരയിലെ അതിക്രമങ്ങള്‍ക്കെതിരെ തിക്കോടിയിൽ സിപിഎം പ്രതിഷേധം

news image
Mar 9, 2023, 2:42 pm GMT+0000 payyolionline.in

തിക്കോടി:  ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് നടന്ന അതിക്രമങ്ങള്‍ക്കെതിരെ തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി ടൗണിൽ ത്രിപുര ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ ഉദ്ഘാടനം ചെയ്തു.

 

ആർ. വിശ്വൻ അദ്ധ്യക്ഷനായി. സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. കെ.വി. സുരേഷ് കുമാർ , വി.എം. സുനിത, കെ.വി.രാജീവൻ , എൻ.കെ. റഹീസ്, രാമചന്ദ്രൻ ,എം, ബാലകൃഷ്ണൻ കെ.കെ. എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe