ത്രിപുര അക്രമണം; പയ്യോളിയിൽ സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും

news image
Mar 11, 2023, 4:55 pm GMT+0000 payyolionline.in

പയ്യോളി: ത്രിപുരയിൽ സന്ദർശനം നടത്തിയ സിപിഎം കേന്ദ്ര കമ്മിറ്റിഅംഗം എളമരം കരീം എംപി ഉൾപ്പെടെയുള്ള  എംപിമാരെ ആക്രമിച്ച  ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം കാനത്തിൽ ജമീല എംഎൽഎ പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ കമ്മിറ്റി അംഗം കാനത്തിൽ ജമീല എംഎൽഎ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ ജീവാനന്ദൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം പി ഷിബു, ജില്ലാകമ്മിറ്റിയംഗം  ഡി ദീപ, വി ഹമീദ്, സുരേഷ്ചങ്ങാടത്ത് എന്നിവർസംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം പി എം വേണുഗോപാലൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe