ഭക്ഷണവിതരണത്തിന് ദുബായിയിൽ ‘തലബോട്ടുകൾ’

news image
Feb 16, 2023, 12:53 pm GMT+0000 payyolionline.in

ദുബായ്: ദുബായിയിൽ  ആപ്പുകളുടെ സഹായത്തോടെ ഭക്ഷണം ഓർഡർ ചെയ്തു വീട്ടിൽ കാത്തിരിക്കുന്നർക്കരികിലേക്ക്  ഡെലിവറിചെയ്യാൻ തലബോട്ടുകൾ എത്തും. റോബോട്ടുകളാണ് ഇനിമുതൽ  ഭക്ഷണം വിതരണം ചെയ്യുക. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ഒന്നായ ദുബൈ സിലിക്കൺ ഒയാസിസിലെ സെഡാർ  വില്ലകളിൽ ആണ് പരീക്ഷണ അടിസ്ഥാനത്തിൽ ഡെലിവറി റോബോട്ടുകളായ മൂന്ന് തലബോട്ടുകൾ പ്രവർത്തിക്കുക.

ആദ്യഘട്ടത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് ഇവ സഞ്ചരിക്കുക. ഭക്ഷണം ഓർഡർ ചെയ്ത് 15 മിനിറ്റിനകം ഡെലിവറി ഉറപ്പാക്കുന്ന വിധത്തിലാണ് ഇവയുടെ പ്രവർത്തനം. കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ആർടിഎ ആണ് ഇതിന് രൂപകല്പന ചെയ്തിരിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe