ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു; യുവാക്കളുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം

news image
Jan 7, 2023, 3:58 am GMT+0000 payyolionline.in

ഹരിപ്പാട് : ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം . ഹരിപ്പാട് ഈരിക്കൽ സ്വദേശികളായ കിറോഷ്, അഖിൽ എന്നീ യുവാക്കൾ കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ്   തിരിച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ്  വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നതു കണ്ടത്. പൊട്ടിവീണ വൈദ്യുത കമ്പി യാത്രക്കാരുടെ ദേഹത്ത് തട്ടി ജീവന് ഭീഷണിയുണ്ടാക്കും വിധം റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.

 

അപകടസാഹചര്യം മനസ്സിലാക്കിയ  യുവാക്കൾ ഉടൻ തന്നെ  കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയും നൈറ്റ്‌ പട്രോളിങ്ങിൽ ഉണ്ടായിരുന്ന കരീലകുളങ്ങര എസ് ഐ സുനുമോൻ പോലീസ് ഉദ്യോഗസ്ഥരായ അനീസ്, ലതി  എന്നിവർ  ഉടൻതന്നെ സ്ഥലത്തെത്തി കെഎസ്ഇബിയിൽ  വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാർ  സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച്  ലൈൻ മുറിച്ച് നീക്കം ചെയ്തു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും യുവാക്കളും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ച ശേഷമാണ് ഇരുവരും വീട്ടിലേക്ക് പോയത്. അപകടം ഒഴിവാക്കാൻ സഹായിച്ച പോലീസിനെയും യുവാക്കളെയും നാട്ടുകാർ അഭിനന്ദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe