ദേശീയപാത ആറുവരിയാക്കൽ: ഇരിങ്ങലിലും കളരിപ്പടിയിലും ഗതാഗതം പുതിയ റോഡിലൂടെ- വീഡിയോ

news image
Feb 2, 2023, 1:33 pm GMT+0000 payyolionline.in

പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി ഗതാഗതം പുതിയ റോഡിലൂടെ തിരിച്ചുവിട്ടു. ഇന്ന് കാലത്തും ഉച്ചയ്ക്കുമായാണ് ഇരിങ്ങലിലും കളരിപ്പടിയിലും പുതിയ റോഡ് വഴി വാഹനങ്ങൾ വഴി തിരിച്ചുവിട്ടത്. ഇതോടെ മൂരാട് പാലവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസം ലഭിക്കും എന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

നേരത്തെ ഹരിയാന കമ്പനി നിർമ്മാണകരാർ ഏറ്റെടുത്ത പുതുപ്പണം ഭാഗത്ത് മാസങ്ങൾക്ക് മുമ്പേ പുതിയ റോഡിലൂടെ വാഹനങ്ങൾ കടത്തി വിട്ടിരുന്നു. കരാർ കമ്പനിയായ വാഗഡ് നിർമ്മിക്കുന്ന പയ്യോളി മേഖലയിൽ ആദ്യമായാണ് പുതിയ റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയത്.

 

കളരിപ്പടിയിൽ ഓവുചാൽ നിർമ്മാണത്തിന് ഭാഗമായാണ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആണ് പുതിയ റോഡിലൂടെ ഓടുന്നത്.

എന്നാൽ ഇരിങ്ങൽ ഭാഗത്ത് സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. താൽക്കാലിക സംവിധാനം എന്ന നിലയിലാണ് ഇപ്പോഴത്തെ മാറ്റം എന്നും നിർമ്മാണം ആദ്യഘട്ടം മാത്രമേ പിന്നിട്ടുള്ളൂ എന്നും ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe