ദേശീയ യുവജന ദിനത്തിൽ പൊയിൽകാവില്‍ ലഹരി വിരുദ്ധ കൂട്ടയോട്ട റാലിയും ബോധവത്കരണ ക്ലാസും നടത്തി

news image
Jan 12, 2023, 3:39 pm GMT+0000 payyolionline.in

പൊയിൽകാവ് : പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും കൊയിലാണ്ടി ജെ സി ഐ യും സംയുക്തമായി ദേശീയ യുവജന ദിനത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ട റാലിയും ബോധവത്കരണ ക്ലാസും നടത്തി. ലഹരിയുടെ ചതിക്കുഴിയിൽ വീഴാതെ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ജാഗ്രതയോടെ നിർത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ലഹരി വിരുദ്ധ കൂട്ടയോട്ടം പൊയിൽകാവ് എച്ച് എസ്‌ എസ്‌ പ്രിൻസിപ്പൽ മനോജ് കുമാർ എൻ കെ ഫ്ലാഗ് ഓഫ്‌ ചെയ്തു. കൊയിലാണ്ടി ജെ സി ഐ പ്രസിഡന്റ്‌  സന്തോഷ്‌ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. സംഗീത ലഹരി വിരുദ്ധ ബോധവത്‌കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ മനോജ് കുമാർ എൻ കെ , പി ടി എ പ്രസിഡന്റ്‌ രാജീവൻ പി കെ ,  സുബിഷ  , മിഥുൻ മോഹൻ സി,എൻ എസ്‌ എസ്‌ വളണ്ടിയർ കാർത്തിക് എം എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകരായ എസ്.ആർ ജയ്കിഷ് , നിധിൻ കണ്ടോത്ത്, രോഷ്ന വി.എം., രാജശ്രീ ഉല്ലാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe