നടി അന്ന രാജനെ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന്‌ പരാതി

news image
Oct 6, 2022, 3:44 pm GMT+0000 payyolionline.in

ആലുവ: സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍. ടെലികോം കമ്പനിയുടെ ആലുവയിലുള്ള ഷോറൂമില്‍ ഡൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ചെന്നപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഷോറൂമിന്‍റെ ഷട്ടര്‍ അടച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും നടി പൊലീസിനെ അറിയിച്ചു.

എന്നാല്‍ ജീവനക്കാര്‍ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന നിലപാടിലാണ് അന്ന. ജീവനക്കാരുടെ ഭാവി മുൻ നിർത്തിയാണ് കേസ് ഒത്തുതീർപ്പാക്കിയെന്ന് അന്ന രാജന്‍ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe