നടുവത്തൂരിൽ ജില്ലാ പോലീസ് ഇൻവെസ്റ്റിഗേഷൻ പഠനക്ലാസ് ആരംഭിച്ചു

news image
Mar 16, 2023, 12:42 pm GMT+0000 payyolionline.in

 

കൊയിലാണ്ടി:  കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃദിന പഠനക്ലാസ്സ്‌ നടുവത്തൂർ റീജിനൽ ട്രെയിനിങ് സെന്ററിൽ ആരംഭിച്ചു. മാർച്ച്‌ 16, 17, 18 തിയ്യതികളിൽ നടക്കുന്ന ക്ലാസ്സ്‌ റൂറൽ ജില്ലാ അഡിഷണൽ എസ്. പി. പിഎം പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസത്തെ ക്ലാസ്സിൽ കേസന്വേക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ, ബോഡി ഇൻക്വെസ്റ്റ്, ബന്തവസ്ത് തുടങ്ങിയ വിഷയങ്ങളിൽ ജില്ലയിലെ പ്രമുഖരായ അന്വേഷണ ഉദ്യോഗസ്ഥർ ട്രെയിനിങ് കൊടുക്കും.

ജില്ലാ പ്രസിഡന്റ് സുരേഷ് വി. പി യുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘടന ചടങ്ങിൽ ആർ. ഐ. റോയ് പി. പി, കെ. പി. എ സംസ്ഥാന നിർവഹക സമിതിയംഗം സജിത്ത് പി. ടി, കെ. പി. ഓ. എ ജില്ലാ ട്രഷറർ ശിവദാസൻ വി.പി, രഞ്ജിഷ് എം, ഗഫൂർ സി, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗിരീഷ് കെ. കെ, സ്വാഗതവും ജോ. സെക്രട്ടറി രജീഷ് നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe