നാളെ ലോക പരിസ്ഥിതി ദിനം; ഇരുപത് വർഷമായി രോഗികൾക്ക് തണലായി കൊയിലാണ്ടി താലൂക്ക് ആശുപത്രി മുറ്റത്തെ അരയാൽ

news image
Jun 4, 2023, 1:43 pm GMT+0000 payyolionline.in

കൊയിലാണ്ടി:  2001-ൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും നഗരസഭയും ചേർന്ന് താലൂക്ക് ആശുപത്രി മുറ്റത്ത് വെച്ച് പിടിപ്പിച്ച അരയാൽമരം ഉൾപ്പെടുന്ന ഉദ്യാനം ഇരുപത് വർഷം പിന്നിടുമ്പോൾ  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന് അഭയസ്ഥാനമായി മാറിയിരിക്കയാണ്. അന്നത്തെ ഗേൾസ് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.ടി.രമേശൻ, ആശുപത്രി സൂപ്രണ്ട് ഡോ രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ കെ.ദാസൻ എന്നിവരാണ് ഉദ്യാനത്തിന്റെ മുൻ നിര പ്രവർത്തകർ.

തലക്കുളത്തൂർ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകർ ശശിധരൻ, വെള്ളിയൂർ യു.പി സ്കൂളിലെ കുട്ടികൃഷ്ണൻ എന്നി വരാണ് ഉദ്യാനം രൂപകല്പനചെയ്തത്. ആശുപത്രി വികസനത്തിനായി ചുറ്റുപാടുമുള്ള മരങ്ങൾ വെട്ടിമാറ്റിയപ്പോഴും ഉദ്യാനം നിലനിർത്തി സംരക്ഷിക്കാൻ ആശുപത്രി പ്രത്യേക താല്പര്യം കാണിച്ചിരുന്നു. 90,000 രൂപയാണ് ചിലവായതെന്ന് കെ.ടി.രമേശൻ പറഞ്ഞു. അമ്മയും കുഞ്ഞും അക്വാറിയവും ഉൾപ്പെട്ടതാണ് ഈ കൊച്ച് ഉദ്യാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe