പൂക്കാട്: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ തീവണ്ടികൾ പുനസ്ഥാപിക്കുക, വടകര എം.പി മുരളിധരൻ റെയിൽവേ വികസന കാര്യത്തിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി .പി. എം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ, കെ. ബേബി സുന്ദർരാജ്, പി. സി സതീഷ്ചന്ദ്രൻ , പി. സത്യൻ, ബി .പി ബബീഷ്, അനിൽ പറമ്പത്ത്, ശാലിനി ബാലകൃഷ്ണൻ, പി. ബാലകൃഷ്ണൻ , കെ. വി സുരേന്ദ്രൻ, സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു.