മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി

news image
Jan 19, 2023, 4:35 pm GMT+0000 payyolionline.in

മൂന്നാർ. പടയപ്പയെ പ്രകോപിപ്പിക്കുന്ന തരത്തിൽ വാഹനം ഓടിച്ച ആന്‍റണി ദാസ് മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചു. തൊടുപുഴ സെക്ഷൻ കോടതിയെയാണ് പ്രതി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരിക്കുന്നത്. ഇതിനിടെ ഇയാളുടെ മഹേന്ദ്ര ബൊലൊരൊ ജീപ്പ് വനപാലകർ പിടിച്ചെടുത്ത് കോടയിൽ ഹാജരാക്കി. നിലവിൽ പ്രതി തമിഴ്നാട്ടിലാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതുകൊണ്ട് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe