പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; അഞ്ച്‌ കടകൾ കത്തി

news image
Jan 20, 2023, 9:45 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലെ അഞ്ച്‌ വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തീ കൂടുതല്‍ കടകളിലേക്ക് വ്യാപിക്കുന്നുണ്ട്. നിലവില്‍ അഞ്ച്‌ കടകളിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഒരു മൊബൈല്‍ കടയും രണ്ട് ബേക്കറികളും ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe