പയ്യോളി മുൻസിപ്പൽ എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ: പ്രസിഡണ്ട് തുണ്ടികണ്ടി ലത്തീഫ്, സെക്രട്ടറി യുകെ പി റഷീദ്

news image
Jun 3, 2023, 3:25 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി മുൻസിപ്പൽ  എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ ജനറൽ ബോഡിയോഗം ബീച്ച് റോഡിലുള്ള അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ നടന്നു.  ജനറൽ സെക്രട്ടറി യു കെ പി റഷീദ് സ്വാഗതവും തുണ്ടിക്കണ്ടി ലത്തീഫ് അധ്യക്ഷതയും വഹിച്ചു.

ചടങ്ങിൽ പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ഏ പി കുഞ്ഞിബ്ദുള്ള, കോഴിക്കോട് ജില്ലാ എസ് ടി യു  വൈസ് പ്രസിഡണ്ട് കെപിസി ഷുക്കൂർ, എന്നിവർ സംസാരിച്ചു.
പയ്യോളി മുൻസിപ്പൽ എസ് ടി യു പുതുതായി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട് തുണ്ടി കണ്ടി ലത്തീഫ്, വൈ : പ്രസിഡണ്ടുമാർ റാഫി ടി, മുനീർ മിഗ്ദാദ്.
ജനറൽ സെക്രട്ടറി യുകെ പി റഷീദ്, ജോൺ സെക്രട്ടറിമാർ ഷംസീർ സി കെ, സമീർ ജമീലാസ്. ഖജാൻജി സിറാജ് കെ സി എന്നിവരെ തിരഞ്ഞെടുത്തു.റാഫി.ടി.നന്ദി പറഞ്ഞു.

പ്രസിഡണ്ട്‌ ലത്തീഫ് തുണ്ടിക്കണ്ടി.

ജനറൽ സെക്രട്ടറി യു കെ പി റഷീദ്

ട്രഷറർ സിറാജ് കെ സി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe