പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് ; പയ്യോളിയിലെ പ്രവര്‍ത്തകര്‍ ദേശിയപാത ഉപരോധിച്ചു

news image
Sep 22, 2022, 6:51 am GMT+0000 payyolionline.in

പയ്യോളി :  സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും വ്യാപകമായി കേന്ദ്ര ഏജൻസിയായ എൻഐഎ  നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു. റെയ്ഡ്  നടത്തിയതിലും നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകർ ആണ് പയ്യോളിയിൽ ദേശിയപാത ഉപരോധിച്ചത്.

കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ റെയ്ഡില്‍106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe