പയ്യോളിയിലെ ശുചിത്വ ഹർത്താൽ വിജയിപ്പിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

news image
May 21, 2023, 3:10 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ 23 ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച പയ്യോളി ടൗൺ ശുചീകരണം വിജയിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് അറിയിച്ചു.

ഇതോടനുബന്ധിച്ച് അന്നേദിവസം രാവിലെ 11 മണി വരെ കടകൾ അടച്ചിടാനും മുഴുവൻ വ്യാപാരികളെയും ശുചീകരണ പ്രക്രിയയിൽ പങ്കാളികളാക്കാനും യൂണിറ്റ് യോഗം തീരുമാനിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ടൗണിലെ മുഴുവൻ കടകളിലും സംഘടനാ ഭാരവാഹികൾ നേരിട്ട് എത്തി വ്യാപാരികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.

മെയ് 23 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെയാണ് പയ്യോളി ടൗൺ ശുചീകരണം. നാലു ബാച്ചുകൾ ആയി തിരിഞ്ഞ് ടൗൺ പൂർണമായും മാലിന്യമുക്തമാക്കാൻ ആണ് നഗരസഭയുടെ തീരുമാനം. യൂണിറ്റ് യോഗത്തിൽ പ്രസിഡന്റ് എം ഫൈസൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജയേഷ് ഗായത്രി, ട്രഷറർ നിധീഷ് ഷൈനിങ്, മണ്ഡലം വൈസ് പ്രസിഡണ്ട് കെപി റാണാപ്രതാപ് എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe